ഒരു കല്ലായി കഥ
സോഷ്യൽ എക്കോളജി പഠനത്തിന്റെ ഭാഗമായി സ്വന്തം നാടായ കോഴിക്കോടെത്തിയതായിരുന്നു ഞങ്ങൾ. രണ്ടു ടീച്ചർമാറും ഇരുപത്തൊന്നു കുട്ടികളുമടങ്ങിയ ഈ സംഘം യാത്രയുടെ അവസ്സാന ദിവസത്തിന് മുന്പായി അതിരാവിലെ സൂര്യോദയത്തിനു മുൻപ് കല്ലായിലെത്തി . കല്ലായി തെരുവിനൊരു പ്രത്യേകതയുണ്ട് പുഴയിലെത്തണമെങ്കിൽ മരമില്ലു കടക്കണം. ഇനിയുമുണർന്നിട്ടില്ലാത്ത കല്ലായി തെരുവിലൂടെ അടഞ്ഞ മരമില്ല് വാതിലുകൾക്കു മുൻപിലൂടെ മെല്ലെ ഞങ്ങൾ കഥകൾ പറഞ്ഞെത്തിയത് ഒടുവിലൊരു തുറന്ന ഗേറ്റുള്ള മരമില്ലിന് മുന്പിലായിരുന്നു. അട്ടിയിട്ട മരങ്ങൾക്കുമുന്പിലൂടെ പുഴയിൽ പൊതിർക്കാനിട്ട മരങ്ങൾക്കു മുകളിൽ ഞങ്ങളെല്ലാവരും സർക്കസ്സ് കളിച്ചു ഒരു കല്ലായി പ്രഭാത കാണാൻ കയറിയിരുന്നു. മുന്നിൽ നിഷാപദമായി ഒഴുകുന്ന പുഴ. അങ്ങ് ദൂരെ സൂര്യനുണരുന്നതേയുള്ളു . പലരും ചിത്രങ്ങൾ വരക്കുകയായിരുന്നു . മറ്റു ചിലർ ചിത്രമെടുക്കുകയും. ആകെ ഒരു പളുങ്കൻ ഭാഷയിൽ പറഞ്ഞാൽ സാന്ദ്രമധുര മനോഹരമായ പ്രഭാതം. അപ്പോഴാണ് ദൂരെ പുഴയിൽ രണ്ടുപേർ തോണി തുഴഞ്ഞു പോകുന്നത് കണ്ടത് .ഞങ്ങളുടെ കുട്ടികളെ കണ്ട അവർ ഒന്ന് തീരുമാനിച്ചു ഞങ്ങൾ വടക്കേ ഇന്ത്യക്കാരാണ് . ഹലോ ആപ് കാഹാൻസ് അര്ഹാഹെയ്‌ൻ ...ഒരു മല്ലു ഹിന്ദിയിൽ ഒരു തട്ട് . ഇരുപതു പെൺകുട്ടികളെ ഒന്നിച്ചു കണ്ട യുവകോമളന്മാരുടെ ചെയ്തത്തായി തോന്നിയ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞങ്ങള് ബാംഗളൂരിൽ നിന്നാണ് ഭായ് ...".
"അത് ശരി നിങ്ങള് മലയാളിയാ ?"
"അതെ ..കല്ലായിനെ പറ്റി പഠിക്കാൻ വന്ന ഡിസൈൻ കുട്ടികളാ "
"ഓ..അത് ശരി ....കല്ലായിനെ പറ്റി പഠിക്കാനാണെകിൽ ...ആട ഇപ്പം കൊറേ വയസ്സന്മാർ ചായ കുടിക്കാനിറങ്ങും ...ഓരോട് ചോദിക്കണം ...ഓര കഥയാണ് കല്ലായി കഥ ...." അവര്ച്ചത്തിൽ വിളിച്ചു പറഞ്ഞു മെല്ല തുഴഞ്ഞു പോയി.

ഇനിയാണ് കല്ലായിക്കാരന്റെ കഥ തുടങ്ങുന്നത് . ഒരു സാദാരണ കോഴിക്കോടുകാരന്റെയും .
മുന്നോട്ടു തുഴഞ്ഞുപോയ ആ രണ്ടു ചെരുപ്പക്കരും കുറച്ചു ദൂരം പോയി തിരിച്ചു ഞങ്ങൾക്ക് നേരെ തുഴഞ്ഞു വന്നു. അവർ കഷ്ട്ടപെട്ടു പുഴയിലിട്ട മരങ്ങൾക്കിടയിലൂടെ തുഴഞ്ഞു ഞങ്ങൾക്കടുത്തു വന്നു. "ങ്ങള് നമ്മടെ കല്ലായില് വന്നിറ്റ്. നമ്മളൊറ്റയ്ക്കു തുഴഞ്ഞു കളിച്ചാൽ ഇവര് വിചാരിക്കൂലേ നമ്മളെന്തു നാട്ടുകാരാണെന്നു...നിങ്ങള് രണ്ടാൺകുട്ടികളെ തോണില് കേറ്റ് ...ഒരു റൌണ്ട് അടിച്ചു കൊണ്ടുവരാം...". പെൺകുട്ടികളുടെ മുന്നിൽ ഷൈനടിക്കാൻ വന്നതാണെന്ന എന്റെ നഗര വാസിയുടെ കുബുദ്ധി തകർന്നു വീണു.
ഞാനതു തർജമ ചെയ്യേണ്ട താമസം രണ്ടു പെൺകുട്ടികൾ ചാടി തോണിയിൽ കയറാൻ തുടങ്ങി..."
തോണിക്കാരൻ ഒരു നിമിഷം പതറി...."അയ്യോ പെണ്കുട്ടികളോ!"
കല്ലായിക്കാരനറിയോ ജെൻഡർ ഇക്വാലിറ്റിയെ പറ്റി !
അവർ ആ രണ്ടു പെൺകുട്ടികളെയും കൂട്ടി ഒരു വലിയ റൗണ്ടടിച്ചു വന്നു.
ചിരിച്ചു കൊണ്ട് എല്ലാവരോടും നന്ദി പറഞ്ഞു എല്ലാവരും നന്ദി പറഞ്ഞു ഒന്നും പ്രതീക്ഷിക്കാതെ അവർ ഒരു കല്ലായിക്കരന്റെ നന്മ നിറഞ്ഞ ഓർമ്മകൾ ബാക്കിവെച്ചു മെല്ലെ ചിരിച്ചുകുണ്ടു തുഴഞ്ഞു പോയി
No comments:
Post a Comment