Thursday, June 7, 2018

ചിത്രങ്ങൾ രാത്രി കാഴ്ചയായതു



ആകാശത്തിന്റെ നിറം നീലയാണെന്നു പറഞ്ഞു തന്നതാരാണെന്നു ഓർമയില്ല. ഒരുപക്ഷെ ചിന്തിക്കാനറിയാത്ത ചെറുപ്പത്തിൽ ആരോ എന്നെ പഠിപ്പിച്ചതാണ്. അതെന്തായാലും നന്നായി. ഇനി ചിന്തിച്ചു വേവലാതിപെടേണ്ടല്ലോ.
ആകാശത്തിന് നിറം നീല.
മരം പച്ച
മണ്ണ് ചുകപ്പ്
കല്ല് കറുപ്പ്
കാക്ക കറുപ്പ്
ആന കറുപ്പ്
"തെറ്റരുത്‌ " ക്ലാസ്സിലെ ഡ്രോയിങ് ടീച്ചറുടെ കനത്ത ശബ്ദം
"ഇല്ല തെറ്റില്ല"

കാലം കടന്നുപോയപ്പോൾ, ഓർമ്മകൾ തെറ്റാണെന്നു തിരിച്ചറിഞ്ഞപ്പോൾ  ഇതെല്ലം പകൽ കാഴ്ചകൾ മാത്രമാണെന്നറിഞ്ഞപ്പോൾ, എല്ലാ പകലിനുമൊരു രാത്രിയുണ്ടെന്നറിഞ്ഞപ്പോൾ പിന്നെ എന്റെ ചിത്രങ്ങളെല്ലാം രാത്രികാഴ്ചയായി
ആകാശം കറുപ്പ്
മരം കറുപ്പ്
മണ്ണ് കറുപ്പ്
കല്ല് കറുപ്പ്
കാക്ക കറുപ്പ്
ആന കറുപ്പ്
"തെറ്റരുത്" മനസ്സു പറഞ്ഞു
"ഇല്ല തെറ്റില്ല . കറുപ്പിൽ മാത്രമേ വെളിച്ചത്തെ തിരിച്ചറിയൂ. വെളിച്ചത്തിൽ നിറങ്ങളെന്ന മായ കാഴ്ചകൾ മാത്രമേ കാണു. വെളിച്ചത്തിൽ വെളിച്ചം മറഞ്ഞു പോകും. കറുപ്പ് കാണാതെയും "
ആകാശം കറുപ്പ്
മരം കറുപ്പ്
മണ്ണ് കറുപ്പ്
.......
......
മനുഷ്യനും

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...