നാളെ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വരികയാണ്.
താടി നരച്ച പുസ്‌തകങ്ങളുടെ, വംശീയതയുടെ, വിഹ്വലതകളുടെ, ആധിപത്യത്തിന്റെ നേർകാഴ്ച
ഇരുളിൽ വിറങ്ങലിച്ച മൌനത്തിനും മറന്നു പോയ നിമിഷങ്ങൽക്കുമിടയിൽ പാതിയടഞ്ഞ ജനൽ പാളികൾ ഞരക്കമിട്ടു. ആരെയൊക്കെയോ കാത്തുനിന്നിട്ടും തുറന്നിടാൻ ഭയക്കുന്ന നഗരത്തിന്റെ മുൻ വാതിലുകൾ പോലെ മുറിയുടെ നാലുകോണിലും ചിതറി നിന്ന ചിരിക്കാൻ ഭയക്കുന്ന മുഖങ്ങൾ തിരിച്ചറിയാത്ത നാളെയുടെ, വരാൻ പോകുന്ന ഭാവിയുടെ കഥകൾക്കുള്ളിൽ ആശ്വാസം തിരയുകയാണ്. പക്ഷെ കഥകൾക്കൊന്നും തുടക്കവും ഒടുക്കവും ഉണ്ടായിരുന്നതായി തോന്നിയില്ല. അവയൊക്കെയും മർമ്മരങ്ങളിലൊതുങ്ങിയ വെവലാതികലായിരുന്നു, നിന്റെതും എന്റെതുമാകാത്ത അവരുടെ മാത്രമാകട്ടെ എന്നാഗ്രഹിക്കുന്ന ഭയപ്പാടുകൾ...തലമുറകളായി കൈമാറി ഏറ്റെടുത്ത ഭയപ്പാടുകൾ...
ഏറെ ഇരുട്ടിയ രാത്രിയുടെ തണുത്തു മരവിച്ച ഏതോ നിമിഷങ്ങളിൽ ഉറക്കമറ്റ കുഞ്ഞ് തപ്പി തടഞ്ഞെത്തി നെഞ്ചോട് ചേർന്ന് പാതിയുറക്കത്തിൽ ചോദിച്ചു
" അച്ഛാ നാമ്മളെവിടെയാ ?"
പെട്ടന്നോരുനിമിഷത്തിൽ ആ മുറി ചരിത്രത്തിലോ, ചതിക്കുഴിയിലോ എന്ന് തിരിച്ചറിയാതെ പകച്ചു നിൽക്കുന്ന ഉറക്കമറ്റ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത കോടാനുകോടി അച്ചന്മാരുടെ രാജ്യമായി മാറി
നൊംബരമായി മാറി
സംസ്കാരമായി മാറി ....
No comments:
Post a Comment