ദിവസം ഒന്ന്
മരണം വീണ്ടും വാതില്ക്കല് എത്തി മുട്ടി വിളിച്ചു . പഴകിയ ഈര്‍പ്പം ചിത്രം വരച്ച ചുവരുകള്‍ക്കിടയില്‍ ഫവുര്‍ലൂബയുടെ ഒരു മരഘടികാരം പതിനൊന്ന് ആന്‍പ്പത്തിഒന്‍പത്തില്‍ എത്തി അറച്ഹു നിന്നു.
വിശ്വനാഥന് ഒരു ദീര്‍ഘനിശ്വാസത്തോടെ പുറത്തെ ഇളം വെയില്ലേക്ക് നോക്കി. പാതി മുഷഞ്ഞ വെളുത്ത വസ്ത്രമിട്ട മരണം അസ്വസ്ഥതയോടെ തന്റ്റെ ഊഴത്തിനായി കാത്തുനിന്നു.
അടുത്ത ഒരുനിമിഷത്തില്‍, ഒരു ദിവസവും ഒരു മണിക്കുറും ഒരു നിമിഷവും ഒരു കാലവും മരിക്കും .
മരണം വീണ്ടും അസ്വസ്ഥതയോടെ വാതിലിലുടെ എത്തി നോക്കി...വിശ്വനാഥന് ഘടികാരത്തിലെക്കും...
സമയം പതിനൊന്നേ അമ്പതിഒന്‍പത് ....
സമയം മരിച്ചിരിക്കുന്നു, അതിന്റെ സുചികളും. വിശ്വനാഥന് പൊട്ടിച്ചിരിച്ചു. മരണം അത്ഭുതത്തോടെ വാതില്പഴുതിലുടെ തന്റെ ഊഴവുംകത്ത് വീണ്ടും എത്തിനോക്കി ....
ദിവസം രണട്
മോര്‍ച്ചറിയിലെ തന്റെ ശവത്തെ പോസ്ടുമോര്ട്ടം ചെയ്തപ്പോള്‍ വിശ്വനാഥന്റെ കൈവിറച്ചില്ല. പാതിയടഞ്ഞ തന്റെ കണ്ണുകള്‍ക്ക് ബുദ്ധന്റെ ചൈന്തന്യമുണ്ടെന്നു തോന്നി. കഴുത്തില്‍ ജീവന്റെ മാത്രയളന്ന സ്തെതെസ്കോപ്പ് തുക്കിയ പാടുകളും കൈതുമ്പില്‍ മരുന്നുകള്‍ എഴുതിയ പാടുകളും ഉഴികെ സംശയസ്പധമായി മറ്റു പാടുകള്‍ ഒന്നും തന്നെ കാണാനില്ല. ഒരു ദീര്‍ഘ നിശ്വാസത്തോടെ മേശപ്പുറത്തെ പാതിയൊഴിഞ്ഞ മദ്യ ഗ്ലാസ്സിലേക്ക് നോക്കികൊണ്ടു വിശ്വനാഥന് തന്റെ ശവത്തിന്റെ നെഞ്ചിലേക്ക് കത്തിയിറക്കി.
ശവത്തിന്റെ കൈയില്‍ അപ്പോഴും അണിഞ്ഞിരുന്ന വാച്ചില്‍ സമയം പതിനൊന്നേ അന്പതിയോന്പത്...
തന്റെ ഊഴംകത്തിരുന്ന മരണം ഒന്നുകുടി മാറിയിരുന്നു....
ദിവസം മൂന്ന്
വാതിലില്‍ തൂക്കിയിട്ട ക്രിസ്തുവിന്റെ പടത്തിലെ ഒരിക്കലും കെടാത്ത മെഴുകുതിരി വെളിച്ചത്തില്‍ വിശ്വനാഥന് ഒരു സ്വപനത്തിലെന്നപോലെ സ്വയം മറന്നിരുന്നു. മുന്നില്‍ ഇറങ്ങാനിരിക്കുന്ന ഒരു ചലച്ചിത്രത്തിന്റെ പ്രസ്യവച്ചനങ്ങള്‍ക്ക് താഴെ വിശ്വനാഥന്റ്റെ നായകരൂപം തെളിഞ്ഞു നിന്നു..
ഈര്‍പ്പം വറ്റിയ ചുവരിന്റെ കറുത്തപാടുകള്‍ക്കപ്പുറം മരണം അപ്പോഴും കാത്തുനില്ക്കുകയായിരുന്നു...
ചുവരിലെ മരിച്ച ഘടികാരത്തില്‍ അപ്പഴും സമയം പതിനൊന്നേ അന്പതിയോന്പത്..
ഒരു നീണ്ടനിശ്വാസത്തോടെ വിശ്വനാഥന് മരണത്തെ അകത്തെയ്ക്കു വിളിച്ചു...പക്ഷേ കുരിശിലെറാന്‍ മടിച്ച ജീവനുള്ള ക്രിസ്തുവിന്റെ പടംപോലെ ആരും തൂക്കനില്ലാത്ത ഒരു പടമായി, ഊഴംകാത്ത മരണം എന്നോ മരിച്ചു മരവിച്ചിരുന്നു...!

No comments:
Post a Comment