നിശബ്ദത എന്നോ മറന്നു വച്ചതു തിരയാനായി സരോജിനി പഴയ ഇരുന്പ് പെട്ടി തുറന്നു
വളപ്പൊട്ടുകൾ, അക്ഷരങ്ങൾ മാഞ്ഞു പോയ കത്തുകൾ, പ്രേം നസിറിന്റെ സിനിമയുടെ രണ്ടു മൂന്ന് നോട്ടീസുകൾ , പഴയ ബസ്സിന്റെയും ട്രെയിനിറെയും റ്റിസിക്കറ്റുകൾ, കുറെ കീറിയ പെറ്റിക്കോട്ടുകൾ, ഒരു പതിനഞ്ചുകാരിയുടെ പൂക്കളുള്ള ഉടുപ്പുകൾ, പിന്നെ ഒരു മൈൽപീലി
മലയാളിയുടെ റൊമാന്റിക്ക് സങ്കല്പങ്ങൾക്കുള്ള എല്ല്ലാ ഒരുക്കങ്ങളും എന്നോ തയ്യാറാക്കാൻ തനിക്കന്നെ അറിയുമായിരുന്നു എന്ന് അഭിമാനത്തോടെ സരോജിനി ഓർത്തു
"അല്ല സരോജിയേച്ചിയെ നിങ്ങളിപ്പും ഇതെന്നെ തുറന്നു നോക്കിയിരിക്ക്യ ...ബേറെ പണിയൊന്നുല്ലപ്പാ നിങ്ങക്ക് "
പിന്നിൽ നിന്നും കണ്ണന്റെ ശബ്ദം കേട്ട് സരോജിനി തിരിഞ്ഞു നോക്കി . കണ്ണന്റെ കണ്ണുകളിൽ ഒരു തരം ശരാശരി മലയാളിയുടെ കണ്ണുകളിൽ കാണാവുന്ന പുഛവും സരോജിനിയുടെ കണ്ണുകളിൽ മായ്ച്ചിട്ടും മായ്ച്ചിട്ടും മായ്ക്കാനാകാത്ത നിസ്സഹായതയും
സരോജിനി ദയനീയമായി തന്റെ കൈയിലെ പഴകി അരികുകൾ പൊടിഞ്ഞ പത്രത്തിലേക്ക് കണ്ണുകളയച്ചു അതിലെ വെണ്ടയ്ക്ക അക്ഷരത്തിലുള്ള തലക്കെട്ട് മാഞ്ഞിരുന്നില്ല
"പതിനാറുകാരിയുടെ പെൺവാണിഭ കേസിലെ 67 പ്രതികളെ കോടതി വെറുതെ വിട്ടു"
ഒരു നീണ്ട നിശബ്ദതക്കു ശേഷം പത്രം തിരിച്ചു ഇരുന്പ് പെട്ടിയിലാക്കി തന്റെ ശുഷ്കിച്ച കൈകൾ കൊണ്ട് ആരും പറയാനാഗ്രഹിക്കാത്ത, ആരും കാണാനില്ലാത്ത, ഒരു ചരിത്രത്തിന്റെ നേർക്കാഴ്ച തന്റെ റേപ്പ് മ്യൂസിയം മെല്ലെ അടച്ചു വച്ചു
സരോജിനിക്ക് പിന്നിൽ കണ്ണൻ കതകടച്ചു പുറത്തെ ചരിത്രമുറങ്ങുന്ന ചുവര്ചിത്രങ്ങൾക്കും ഗോത്ര സംസ്കാരങ്ങൾക്കും ക്ലാസിക് തനതു കലകൾക്കുമിടയിലേക്ക് ഇടയിലേക്ക് അഭിമാനത്തോടെ നടന്നു നീങ്ങി .

No comments:
Post a Comment