പാതി മറഞ്ഞ വെളിച്ചത്തിന്റെ മറവിൽ സലിം സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു പള്ളിയുടെ പടികളിറങ്ങി. നേരം ഇരുട്ടാകുന്നതിനു മുൻപ് വീട് പിടിക്കണം.
കെട്ട കാലമാണ് .
പണ്ടൊക്കെ അവസാനത്തെ ബാങ്കും കൊടുത്തു പിന്നെയും ഇരിക്കുമായിരുന്നു പള്ളിയിൽ കുറെ നേരം. കൊട തുന്നുന്ന ബഷീറും, ചൊമട്ടു തൊഴിലാളി പോക്കരും, മുട്ട കച്ചോടക്കാരൻ ബീരാനും അങ്ങിനെ കാലത്തിലെവിടെയോ മറഞ്ഞു പോയ പലരും.
സലീംകാ എന്ന അവരുടെ മറക്കാൻ പറ്റാത്ത വിളി ഇപ്പോഴും കാതിലിലുണ്ട്. അതൊരു കാലം.
ഇന്ന് കഥ വേറെയാണ്. മുന്തിയ കാറുകളും, കോടികളുടെ ഭാരമുള്ളവരുടെ ശബ്ദങ്ങളും ആ ശബ്ദങ്ങളിലൊതുങ്ങി പോകുന്ന പള്ളിയിലെ ശാന്തതയും, അതിനു റാൻ മൂളുന്ന മൗലിയാൻമാരും.
കേട്ട കാലമാണ്
സലിമെന്ന വയസ്സൻ മാപ്പിള അല്ലാഹുവിനു ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് ഒരു ദീർഘ നിശ്വാസം വിട്ടു വലിച്ചു നടന്നു
പുറത്തു സിറിയയിലെ പാശ്ചാത്യ അധിനിവേശത്തിന്റെ ദാരുണതകളെക്കുറിച്ചു നടക്കുന്ന സമ്മേളനത്തിന് വന്നവരുടെ അന്തമില്ലാതെ പറന്നു കിടക്കുന്ന റോൾസ് റോയ്സ് , bmw, ഓഡി, സ്കോഡ, ഫോർഡ് കാറുകൾക്കിടയിലൂടെ പുറത്തുകടക്കാൻ വഴികിട്ടാതെ അന്തം വിട്ടു നിൽക്കുന്ന സലീമെന്ന വയസ്സൻ മാപ്പിള ദൂരെ നിന്നും നോക്കുന്പോൾ ഒരു ബിന്ദുവായി ബിന്ദുവായി മാഞ്ഞു പോയി.

No comments:
Post a Comment