പതിവിനു വിപരീതമായി ആകാശത്തിന്റെ നീല നിറം മാഞ്ഞു പോയിരുന്നു . കൂടാതെ കണ്ണെത്താ ദൂരത്തോളം മുന്നിൽ പരന്നു കിടക്കുന്ന വയലുകൾക്കപ്പുറത്തു അതിരുകൾ പൊതിഞ്ഞു നിനിന്നിരുന്ന ആകാശം ഇന്ന് പാതിവഴിയിൽ മുറിഞ്ഞു വീണിട്ടുമുണ്ട്
രാമൻ എന്നത്തേയും പോലെ കാളകളെ ആലയിൽ നിന്നുപുറത്തേക്കു മാറ്റിക്കെട്ടി. അതൊരു ചടങ്ങാണ്. വയലുകളുണങ്ങിയപ്പോൾ, ചോറ് പൈസ കൊടുത്തു വാങ്ങാൻ തുടങ്ങിയപ്പോൾ കിട്ടേട്ടൻ പറഞ്ഞു " രാമാ ഇനി എന്നെക്കൊണ്ട് വയ്യ ...നമ്മക്കിതവിടെ നിർത്താം "
രാമൻ നിർത്തി
അന്ന് തൊട്ടു കണ്ണെത്താ ദൂരത്തോളം കണ്ടം ഉഴുതു മറച്ച കാലികൾ നെല്ലിനെ സ്നേഹിച്ച കണ്ടത്തെ സ്നേഹിച്ച രാമന്റെ കൂടെ വീട്ടിന്റെ മുന്നിൽ ആരെയോ എന്തിനെയോ കാത്തു നിന്നു
"എന്റെ പാർതിയേച്ചിയെ ..ഇനെന്തേങ്കിലും തിന്നാൻ കൊടുക്കണ്ടേ ?" രാമൻ ദയനീയതയോടെ ചോദിച്ചു
രാമന്റെ മൂത്ത ചേച്ചി എന്ത് പറയണമെന്നറിയാതെ അന്തം വിട്ടു നിന്നപ്പോൾ കാളകൾ വേണമെന്ന് തലയാട്ടി . അവയ്‌ക്ക് വിശക്കുന്നുണ്ടായിരുന്നു .
"ഇങ്ങിനെഇരുന്നാൽ കാര്യം നടക്കുല രാമാ ...ഇയ്യ് എല്ലാരേം പോലെ ദുബായില് പോ , അങ്ങേലെ മംമൂഞ്ഞി വരെ പോയി . ഓനാട ഒട്ടകം മേക്കുന്ന പണിയാ . നോക്കിയാട്ടെ ഓന്റെ കണ്ടം . നെല്ല് നിറഞ്ഞിന് " പാർദിയേച്ചിയെന്ന പാർവതി ചേച്ചി രാമനോട് പറഞ്ഞു
രാമനും നിരീച്ചു അതന്നെ നല്ലത് . പണമുണ്ടാക്കിയിട്ടു വേണം കാലിക്കു നല്ല തീറ്റ കൊടുക്കാൻ. വീട് നന്നാക്കാൻ. പാർദിയേച്ചിന്റെ മോളെ കല്ല്യാണം കയിച്ചു കൊടുക്കാൻ പിന്നെ കണ്ഠം വാങ്ങി കൃഷിചെയ്യാൻ
നാട്ടിലാകെ കൂടെ രാമൻ പോകുന്നതിനോട് പ്രതികരിച്ചത് പാർട്ടി മെംബാറായിരുന്നു
കണാരേട്ടൻ പറഞ്ഞു " അല്ല രാമാ നീ പോയാ ഈട സ്റ്റഡി ക്ലാസ്സിലാരാ വര്വ ജാഥക്ക് ആരാ പോവ്ആ "
"അയിനെന്താ കണാരേട്ടാ ഞാൻ നിങ്ങക്ക് പൈശ അയച്ചു തരൂലേ"
രാമന്റെ ആ വാക്കുകൾ കേട്ടപ്പോൾ കണാരേട്ടന് സമാധാനമായി
"അല്ല എനക്ക് നിന്നയറിയാം ..എന്നാലും ഓർമ്മിപ്പിക്കണ്ട ഒരു കടമയില്ലേ " ചോന്ന ഡയറി കക്ഷത്തിലിറുക്കി കണാരേട്ടൻ പാർട്ടി ഓഫീസിലേക്കും , രാമൻ ദുബായിലേക്കും നടന്നു
അങ്ങിനെ കണാരേട്ടനും രാമനും വളർന്നു വലുതായി . കണാരേട്ടൻ മന്ത്രിയും, രാമന്റെ പാർദിയേച്ചിയും വീട്ടുകാരും നാട്ടിലെ വല്യ ആളുകളുമായി . നോക്കാനാളില്ലാതായ കാലികളെ എന്നോ വിറ്റു . കണ്ടം നിരത്തി രാമന്റെ വീട്ടുകാർ വീടുകള് വെച്ചു . രാമന്റെ മക്കള് വീടിന്റെ മുറ്റത്തോളം റോഡ് വെട്ടി കാറ് കൊണ്ടുവന്നു. കൊല്ലത്തില് ലീവില് വരുന്ന രാമനും, അമ്പലത്തിലെ ഉത്സവും വീട്ടുകാർക്ക് ഒരുപോലെയായിരുന്നു . കണാരേട്ടൻ മാത്രം പ്രതികരിച്ചു " അല്ല രാമാ ഇങ്ങിനെയായ കാര്യങ്ങനെയാ നടക്കുവ. പാർട്ടി ഫണ്ടെല്ലാം വേണ്ടതല്ലേ"
രാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു "ങ്ങക്ക് വേറെ പണിയൊന്നുല്ലേ കണാരേട്ട...ഞാൻ നിങ്ങക്ക് തരാം...പാർട്ടിനോട് പോയി ബെറേ പണിനോക്കാൻ പറയ് .."
കണാരേട്ടന് സമാധാനമായി "അല്ല എനക്കറീലേ നീയെന്ന മറക്കൂലാന്നു"
കണാരേട്ടൻ പാർട്ടി bmw കാറിലേക്കും , രാമൻ മക്കളെ കണ്ടം ടൂറിസം കാണിക്കാനും നടന്നു നീങ്ങി
ദൂരെ ബാങ്കിനോടൊപ്പം എവിടെയോ ചെണ്ട കൊട്ടുന്നുണ്ടായിരുന്നു . കൂടെ ഇറ്റാലിയൻ ടൈലിനു മുകളിൽ , അമേരിക്കൻ എസിക്കുള്ളിൽ, ചൈനീസ് വാതിലുകൾക്കപ്പുറത്തു ജാപ്പനീസ് ടീവിയിൽ ഇന്നലെ നടന്ന കൊലപാതകം പാർട്ടി സെക്രട്ടറി മലയാളത്തിൽ വിശദീകരിക്കുന്നത് പറന്പ് കിളക്കാൻ വന്ന ബംഗാളി ആദരവോടെ കേട്ടു നിന്നു .

No comments:
Post a Comment